E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 11:42 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

നവജാതശിശുക്കളില്‍ കേള്‍വിപരിശോധനയുമായി 'സ്വരം' പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോക ഭിന്നശേഷിദിനമാണ് ഇന്ന്. കേള്‍വി സൗഹൃദ എറണാകുളം ജില്ല എന്ന ലക്ഷ്യത്തിനായി ശ്രമങ്ങള്‍ നടത്തുന്ന ചൈല്‍ഡ് കെയര്‍ സെന്ററിനെയും അതിന്റെ പ്രവര്‍ത്തനത്തെയും പരിചയപ്പെടാം. 13 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി നാല്‍പ്പതിനായിരം നവജാതശിശുക്കള്‍ക്ക് കേള്‍വി പരിശോധന നടത്തി‌ക്കഴിഞ്ഞു. ശ്രവണ വൈകല്യമുള്ള 50 കുട്ടികള്‍ക്ക് ചൈല്‍ഡ് കെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ന് സൗജന്യമായി ശ്രവണ സഹായികള്‍ നല്‍കും. 

നവജാതശിശുക്കളില്‍ കേള്‍വിപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതാണ് 'സ്വരം' എന്ന പദ്ധതിക്ക് പ്രേരകമായത്. നവജാതശിശുക്കള്‍ക്കായി ഒരു കേന്ദ്രീകൃത കേള്‍വിപരിശോധനാസംവിധാനം നിലവില്‍ വന്നത് ഇന്ത്യയിലാദ്യമായി എറണാകുളത്താണ്. ജനിച്ചു തൊട്ടുപിന്നാലെ തന്നെ കുട്ടിയുടെ കേള്‍വിശേഷി പരിശോധിക്കാനാകുന്ന സംവി‌ധാനത്തെ വിവിധ ആശുപത്രികളെ ഏകോപിപ്പിച്ച് ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. 

ലോകാരോഗ്യസംഘടന തന്നെ പ്രശംസിച്ചതാണ് ഈ എറണാകുളം മോഡലിനെ. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈ മാതൃക നടപ്പാക്കാന്‍ നടപ്പാക്കാന്‍ മുന്‍കയ്യെടുക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതിനുള്ള മാതൃക രൂപീകരിക്കാനുള്ള WHOയുടെ ലീഡ് എക്സ്പര്‍ട്ടാണ് ചൈല്‍ഡ് കെയര്‍ സെന്ററിലെ ഡോ. എബ്രഹാം കെ.പോള്‍. 

കൊച്ചി ആസ്ഥാനമായ ചൈല്‍ഡ് കെയര്‍ സെന്ററിന്റെ 'സ്വരം' പദ്ധതിയുടെ ഭാഗമായാണ് കേള്‍വി പരിശോധനാ ക്യാംപും സൗജന്യ ശ്രവണസഹായി വിതരണവും നടത്തുന്നത്. 

നേരത്തേ പരിശോധന നടത്തി കേള്‍വിശക്തി പരിഹരിച്ച കുട്ടികളുടെ സംഗമവും ഇന്ന് നടത്തും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ശാഖയുടെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :